ഇസ്ലാമാബാദ്: പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചു വിടാന്‍ വേണ്ടി ഇന്ത്യ ഏതു നിര്‍മിതിയുണ്ടാക്കിയാലും തകര്‍ത്തു കളയുമെന്ന് ഖവാജ ആസിഫ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് ഭീഷണിയുമായി ഖവാജ ആസിഫ് രംഗത്തെത്തിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കാണുമെന്നും ഖവാജ ആസിഫ് പറഞ്ഞു. സിന്ധു നദി തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ പാക്കിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് അത്തരത്തില്‍ ഇന്ത്യ ശ്രമം നടത്തിയാല്‍ നശിപ്പിച്ച് കളയുമെന്നാണ് ഖവാജ ആസിഫ് പ്രതികരിച്ചത്.
Comments: